Uncategorized

തൃശ്ശൂരിൽ സ്വകാര്യ ബസ്സിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം

തൃശ്ശൂരിൽ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈം​ഗീക അതിക്രമം. സ്വകാര്യ ബസിൽ അമ്മയോടൊപ്പം യാത്ര ‍ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് ലൈം​ഗീകാതിക്രമം ഉണ്ടായത്. പെൺകുട്ടിയും അമ്മയും ഇരിക്കുന്ന സീറ്റിന് പിന്നിലുള്ള സീറ്റിലിരുന്ന യാത്രക്കാരനാണ് ലൈംഗിക അതിക്രമം നടത്തിയത്അതിക്രമം നടത്തിയ യാത്രക്കാരൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു.
അതിക്രമത്തിന്റെ ദൃശ്യങ്ങൾ സഹയാത്രികൻ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. മൊബൈലിൽ ചിത്രീകരിച്ച അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്.തൃശ്ശൂർ കാഞ്ഞാണി തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലായിരുന്നു അതിക്രമം നടന്നത്. ശല്യം സഹിക്കാനാകാതെ പെൺകുട്ടിയും അമ്മയും മാറി ഇരിക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button