Uncategorized

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. കുടുംബത്തെ അറിയിക്കാതെ 200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടെന്നാണ് ആരോപണം. ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ട വര്‍ക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു ഹസീബിനെ ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ടത്. ഓണം കഴിഞ്ഞ് ഹസീബിനെ കാണാന്‍ സഹോദരി എത്തിയപ്പോള്‍ ഉത്രാട ദിവസം വണ്ടിക്കൂലി നല്‍കി പറഞ്ഞയച്ചു എന്നായിരുന്നു മറുപടി നല്‍കിയത്. തുടര്‍ന്ന് പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഹസീബിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, രോഗിയെ പറഞ്ഞുവിടാന്‍ നിയമമുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗം ഭേദമായാല്‍ രോഗികളെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞയക്കും. യാത്ര ചെലവിനായാണ് പണം നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഹസീബിനെ ജൂലൈ 30നാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ആഴ്ചയില്‍ ഒന്നിലധികം ദിവസങ്ങളില്‍ സഹോദരി ആശുപത്രിയില്‍ എത്തി ഹസീബിനെ കണ്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button