24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാസർകോട്ട് ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് പരുക്ക്…
Kerala

കാസർകോട്ട് ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് പരുക്ക്…

പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. പരിയാരം സ്വദേശി ഹസൈനാരുടെ  വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകർന്നെങ്കിലും വീട്ടുകാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളൂരുവിൽനിന്ന് ഇന്ധനവുമായി പാണത്തൂരിലേക്ക് വരികയായിരുന്ന ലോറി രാത്രി 10 മണിയോടെ പരിയാരം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തിനെത്തിയത്. ടാങ്കറിൽനിന്ന് ഡീസൽ ചോരുകയാണ്. വിവരം അറിഞ്ഞ ഉടൻ ആംബുലൻസുകളും അഗ്നിരക്ഷാ സേനയും സ്ഥലത്തി. അപകട സ്ഥലത്തെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Related posts

കോവിഡ്‌ സംബന്ധമായ കാര്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്ബര്‍; ജില്ല തിരിച്ച്‌

ട്രെ​യി​ൻ യാ​ത്ര ദു​രി​ത​മ​യം: പാ​സ​ഞ്ച​റും സീ​സ​ണ്‍ ടി​ക്ക​റ്റും പു​നഃ​സ്ഥാ​പി​ക്കാ​തെ റെ​യി​ൽ​വേ

Aswathi Kottiyoor

ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം

Aswathi Kottiyoor
WordPress Image Lightbox