24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജി എച്ച് എസ് എസ് ആറളം സ്കൂളിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ ബുക്ക്‌ ചലഞ്ചിന്റെ ഭാഗമായി ശേഖരിച്ച നോട്ട്ബുക്കുകൾ കൈമാറി
Uncategorized

ജി എച്ച് എസ് എസ് ആറളം സ്കൂളിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ ബുക്ക്‌ ചലഞ്ചിന്റെ ഭാഗമായി ശേഖരിച്ച നോട്ട്ബുക്കുകൾ കൈമാറി

കണ്ണൂർ : മെന്റർ ഓർഗനൈസേഷൻ ഫോർ റൂറൽ എംപവർമെന്റുംചൈൽഡ് ലൈൻ കണ്ണൂരും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് ജി എച്ച് എസ് എസ് ആറളം ഫാം സ്കൂളിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ ബുക്ക്‌ ചലഞ്ചിന്റെ ഭാഗമായി ശേഖരിച്ച നോട്ട്ബുക്കുകൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ ജോസഫ് ആറളം ഫാം ജി എച്ച് എസ് എസ് ഹെഡ് മാസ്റ്റർ തിലകന് കൈമാറി. ചടങ്ങിൽ ആറളം ഫാം പോലീസ് ഇൻസ്‌പെക്ടർ അരുൺ ദാസ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വൈകുണ്ഠൻ ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ അമൽജിത്ത് തോമസ് MORE (NGO) ഡയറക്ടർ കിഷോർ ലാൽ തുടങ്ങിയവർ സംസാരിച്ചു.

മെന്റർ ഓർഗനൈസേഷൻ ഫോർ റൂറൽ എംപവർമെന്റ് വോളന്റിയേഴ്‌സ് ഡിക്സൺ ഷാജി , ആര്യ പി തുടങ്ങിയവർ നേതൃത്വം നൽകി . വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച 1230 നോട്ട്ബുക്കുകളും മറ്റു പഠന സാമഗ്രികളും ആണ് സ്കൂളിൽ വിതരണം ചെയ്തത്. ഇനിയും 800 ഓളം ബുക്കുകൾ കുട്ടികൾക്ക് ആവശ്യമാണ്. ബുക്കുകൾ നൽകാൻ താല്പര്യമുള്ളവർ 9497097558, 7034333371 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Related posts

കുന്നത്തുനാട് മുഖ്യമന്ത്രിക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിൻ്റെ കരിങ്കൊടി

Aswathi Kottiyoor

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ചോർച്ച

Aswathi Kottiyoor

204 ഗ്രാം എംഡിഎംഎ; 27കാരന് 10 വര്‍ഷം കഠിന തടവും പിഴയും

Aswathi Kottiyoor
WordPress Image Lightbox