Uncategorized
കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി

കണ്ണൂർ: താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം. ഡിവൈഡറിന് മുകളിലൂടെ കയറി എതിർവശത്തെ റോഡും കടന്ന ലോറി, ടയർ കടയിലേക്കാണ് പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കടയുടെ ഷട്ടർ തകർത്താണ് ലോറി നിന്നത്. അപകടത്തിൽ കടയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.




