Uncategorized

തിരുവനന്തപുരം കോർപ്പറേഷനിൽ കെട്ടിട നിർമാണ പെർമിറ്റിനായുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു; അനുമതി നൽകാതെ ജനങ്ങളെ വലച്ച് മേയർ

കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകളാണ് നഗരസഭയിൽ കെട്ടിക്കിടക്കുന്നിട്ടും വേണ്ട നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ തയ്യാറാവുന്നില്ല. കെട്ടിടങ്ങളുടെ പെർമിറ്റ് അനുവദിച്ച് നൽകാൻ നിയമപ്രകാരം സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് നഗരസഭാ ഭരണ സമിതിയുടെ പ്രവർത്തനം.

ഒരാൾ കെട്ടിട നിർമ്മാണ അനുമതിക്കായി അപേക്ഷ നൽകിയാൽ കേരള മുനിസിപ്പാലിറ്റി ബിൾഡിംഗ് റൂൾ പ്രകാരം അനുമതി നൽകുന്നതിനോ നിരസിക്കുന്നതിനോ ഉള്ള സമയപരിധി 30 ദിവസമാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ല.. വൈദ്യുതി കുടിവെള്ള കണക്ഷൻ ലഭിക്കണമെങ്കിൽ കെട്ടിട നമ്പർ നിർബന്ധമാണ്. അഴിമതിയും സ്വജനപക്ഷ വാദവും ആണ് നഗരസഭയിൽ ഇപ്പോൾ നടക്കുന്നതെന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് എസ് പി ദീപക് പറഞ്ഞു. അതേസമയം, മേയറുടെ സ്വന്തം ഇഷ്ടക്കാർക്ക് പെർമിറ്റ് നൽകാനുള്ള പ്രവർത്തി തകൃതിയായി നടക്കുന്നുണ്ടെന്നും എസ് പി ദീപക് ആരോപിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button