Uncategorized
മലയിൻകീഴിൽ വ്യാപക മോഷണവും അക്രമവും; മൂന്ന് ക്ഷേത്രങ്ങളിൽ കവര്‍ച്ച, വീട്ടുടമയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

തിരുവനന്തപുരം: മലയിൻകീഴിൽ വ്യാപക മോഷണവും അക്രമവും. മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് കവര്‍ച്ച നടന്നത്. വീട്ടുടമയെ മോഷ്ടാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു. വാറുവിളാകം ശിവനായക നാഗേശ്വര ക്ഷേത്രം, ആല്‍ത്തറ ഭഗവതി ക്ഷേത്രം, ഇരട്ടക്കിടങ്ങ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. തിടപ്പള്ളിയും അന്നദാനപ്പെട്ടിയും കൗണ്ടറുകളും തുറന്ന് പണം മോഷ്ടിച്ചു.
പൊറ്റയിലെ വീട്ടുടമയെയാണ് മോഷ്ടാക്കൾ കമ്പിപ്പാര കൊണ്ട് തലക്കടിച്ചത്. സിനിമ കഴിഞ്ഞ് അര്‍ധരാത്രി വീട്ടിലെത്തിയപ്പോള്‍ ഒളിച്ചിരുന്ന കള്ളൻ ആക്രമിക്കുകയും അലമാര കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയുമായിരുന്നു. മലയാളികളായ രണ്ടുപേരാണ് മോഷ്ടാക്കളെന്ന് വീട്ടുടമ അറിയിച്ചു. മോഷ്ടാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞതായും വീട്ടുടമ പറഞ്ഞു.




