Uncategorized

എൽഡിഎഫ് സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ മാക്കേക്കടവ്- നേരേകടവ് പാലത്തി​ന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ മാക്കേക്കടവ്- നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഉദ്ഘാടന വേദിയിൽ ഇടതു നേതാക്കളേയും മുൻ ജനപ്രതിനിധികളേയും വിളിച്ചുവരുത്തി ആക്ഷേപിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി കെസി വേണുഗോപാലിന്റ പേര് പരാമർശിക്കാതെ പോയത് സദസിൽ നിന്നും ചോദ്യമുയരാൻ കാരണമായി.പിണറായി സർക്കാരിന്റെ കാലത്ത് പണിപൂർത്തിയാക്കിയ പാലത്തിന്റെ നടപ്പാതയുടെ നിർമ്മാണം മാത്രമായിരുന്നു അവശേഷിച്ചത്. അത് പൂർത്തീകരിക്കാതിരുന്നത് കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കാതെ പിണറായി സർക്കാർ ഇറങ്ങിയത്. അന്ന് ഈ പാലത്തിന്റെ നിർമ്മാണത്തിന് തടസം നിന്ന കോൺഗ്രസുകാരെ സഹായിക്കാൻ മുൻകൈയെടുത്തത് അരൂരിലെ മുൻ യുഡിഎഫ് എംഎൽഎ ആയിരുന്നു. ഉദ്ഘാടന വേദിയിൽ മുൻ എംപിയും എംഎൽഎയും ആയിരുന്ന ആരിഫിനെ അപമാനിച്ചതും അതിനുശേഷം എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലിനെ യുഡിഎഫ് ഭരണത്തിൽ ഇരിക്കുന്ന മന്ത്രി തന്നെ അപമാനിച്ചതും സദസ് ചോദ്യം ചെയ്തു. വൈക്കം എംഎൽഎ സി കെ ആശയ്ക്ക് പ്രസംഗിക്കാൻ പോലും അവസരം നൽകിയില്ല.ആരിഫ് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ അതിനെ തടസപ്പെടുത്താൻ സദസിൽ നിന്നും ശ്രമം ഉണ്ടായി. തുടക്കം മുതൽ ഒടുക്കം വരെ ഇത് യുഡിഎഫിന്റെ മേളയാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിച്ചത്. മുഖ്യമന്ത്രി ആയതിനുശേഷം ഇതാദ്യമായാണ് ഒരു സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്യാൻ ആലപ്പുഴയിൽ വി ഡി സതീശൻ എത്തുന്നത്. അരൂർ എംഎൽഎയുടെ താൽപര്യപ്രകാരമാണ് വിഡി സതീശൻ എത്തിയത് എന്നതും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിന് ഇടയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button