Uncategorized

അടക്കാത്തോട് വെണ്ടക്കൻചാലിൽ വളർത്തുനായയെ വന്യജീവി പിടികൂടി

​അടക്കാത്തോട്: വെണ്ടക്കൻചാൽ പുത്തംപുരക്കൽ വിപിന്റെ വളർത്തുനായയെ വന്യജീവി പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
​കൂട്ടിൽ വളർത്തിയിരുന്ന രണ്ട് നായ്ക്കളിൽ ഒന്നിനെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ പറമ്പിൽ നിന്നും നായയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. കൂടിന് സമീപത്തായി വന്യജീവിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
​വിവരമറിഞ്ഞ് വനപാലക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് മുൻപും പുലിയുടെ സാന്നിധ്യം കണ്ടെത്തുകയും ഒന്നിനെ പിടികൂടുകയും ചെയ്തിട്ടുള്ളതിനാൽ, ഇത്തവണയും ആക്രമണത്തിന് പിന്നിൽ പുലിയാകാനാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കനത്ത ഭീതിയിലാണ് പ്രദേശവാസികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button