Uncategorized

സ്വകാര്യ ബസ് മെട്രോ പില്ലറിൽ ഇടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

കൊച്ചി: പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് മെട്രോ പില്ലറിലും സുരക്ഷാവേലിയിലും ഇടിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് മെട്രോ സ്റ്റേഷന് സമീപം അപകടമുണ്ടായത്.

ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്‌ടപ്പെട്ട് മെട്രോ പില്ലറിലും സമീപത്തെ സുരക്ഷാവേലിയിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് കറങ്ങി റോഡിന് നടുവിൽ വന്ന് നിൽക്കുകയായിരുന്നു.

അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർക്കും മുൻഭാഗത്തുണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിൻ ഉപയോഗിച്ച് ബസ് സ്ഥലത്തു നിന്ന് മാറ്റി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button