Uncategorized

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ്-ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചിട്ടും ഡോക്ടറെ വിവരമറിയിച്ചില്ലെന്നും പരാതിയുണ്ട്. വേദന സഹിക്കാനാവാതെ ലേബര്‍ റൂമിലേക്ക് കയറിച്ചെന്ന യുവതിയെ നഴ്‌സുമാര്‍ തിരികെ കൊണ്ടുവന്നെന്നും കുടുംബം ആരോപിച്ചു. പിന്നീട് ശ്രീകലയ്ക്ക് സര്‍ജറി നടത്തിയ ശേഷമാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കൊട്ടാരക്കര പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആശുപത്രി അധികൃതരോ ജില്ലാ മെഡിക്കല്‍ ഓഫീസറോ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button