Uncategorized

സൗ​ദി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി ന​ഴ്സ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ; ബാ​ഗി​ൽ നി​രോ​ധി​ത മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്

ജി​ദ്ദ: ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ശേ​ഷം കാ​ണാ​താ​യ വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ ന​ഴ്‌​സ് ഫി​ലോ​മി​ന സൗ​ദി പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സൗ​ദി​യി​ൽ നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ കൈ​വ​ശം​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഫി​ലോ​മി​ന​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച​തെ​ന്ന് ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക​ടു​ത്ത് അ​യ്യ​ൻ​കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ ര​വി–​ശെ​ൽ​വി ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ് 32കാ​രി​യാ​യ ഫി​ലോ​മി​ന. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​ണ്.

വാ​ർ​ഷി​കാ​വ​ധി​ക്കു​ശേ​ഷം ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് ഫി​ലോ​മി​ന ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം ജി​ദ്ദ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ണ​ക്‌​ഷ​ൻ വി​മാ​ന​ത്തി​ൽ റി​യാ​ദി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം രാ​ത്രി എ​ട്ട​ര​യോ​ടെ പി​താ​വ് ര​വി​ക്കും ഭ​ർ​ത്താ​വ് ജോ​ണി​നും ഫി​ലോ​മി​ന ശ​ബ്‌​ദ​സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ത​ട​ഞ്ഞു​വ​ച്ച​താ​യും ല​ഗേ​ജ് കൊ​ണ്ടു​പോ​യ​താ​യും ഫോ​ൺ ആ​വ​ശ്യ​പ്പെ​ട്ട​താ​യും സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഫി​ലോ​മി​ന​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ കു​ടും​ബം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി.

റി​യാ​ദി​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫി​ലോ​മി​ന ജോ​ലി​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടി​ല്ലെ​ന്ന വി​വ​ര​മാ​ണു ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഫി​ലോ​മി​ന സൗ​ദി പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഫി​ലോ​മി​ന​യു​ടെ വി​ഷ​യ​ത്തി​ൽ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും തു​ട​ർ​നീ​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button