ജന്തർ മന്തറിലെ നിരോധനം ലംഘിച്ച് സിജെപി നേതാക്കൾ; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധം

ന്യൂഡൽഹി: ജന്തർ മന്തറിനെ പ്രതിഷേധ വേദിയല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് പിന്നാലെ, പ്രതിഷേധ വേദി ചാടിക്കടന്ന് സിജെപി നേതാക്കൾ. ചൊവ്വാഴ്ച രാവിലെ ജന്തർ മന്തറിലെത്തിയ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പ് ഗേറ്റും പൊലിസ് ബാരിക്കേഡും ചാടിക്കടന്നാണ് പ്രതിഷേധിച്ചത്.
തുടർന്ന് “ഭാരത് മാതാ കി ജയ്”, “ഇൻക്വിലാബ് സിന്ദാബാദ്” മുദ്രാവാക്യങ്ങൾ വിളിച്ച പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധങ്ങളെ തടയാൻ ജന്തർ മന്തർ ഉൾപ്പെടുന്ന പ്രദേശം ഡൽഹി പൊലിസ് സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. ജന്തർ മന്തറിന് പകരമായി രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവയാണ് ഡൽഹിയിൽ പുതിയ പ്രതിഷേധ വേദികളായി പ്രഖ്യാപിച്ചിരിക്കുന്നത്.




