Uncategorized
കണ്ണൂരിൽ ചന്ദനമുട്ടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

പഴയങ്ങാടി: വിൽപനയ്ക്കായി തയാറാക്കി വച്ച 5.3 കിലോഗ്രാം ചന്ദനവുമായി കണ്ണപുരത്ത് ഒരാൾ അറസ്റ്റിൽ. സനു പി. സന്തോഷ് (36) എന്നയാളെയാണ് കണ്ണപുരം പൊലിസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ പൊലിസ് സ്റ്റേഷനിലെ ഒരു കേസിൽ പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് ചന്ദനക്കടത്തുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. തുടർന്ന് പയ്യന്നൂർ പൊലിസ് കണ്ണപുരം പൊലിസിനെ വിവമരറിയിച്ചു നടത്തിയ തെരച്ചിലിലാണ് ചന്ദനമുട്ടികൾ കണ്ടെത്തിയത്.
കണ്ണപുരം പൊലിസ് സ്റ്റേഷൻ പരിധിയിലെ പാറക്കടവിലെ ഒരു ഷെഡ്ഡിൽ നിന്നാണ് ചന്ദനമുട്ടികൾ പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




