സംഘട്ടനം: കല്ലാച്ചി എംഇടി കോളജിലെ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

നാദാപുരം: തൂണേരി പട്ടാണി പെട്രോള്‍ പമ്പിന് സമീപം എംഇടി കോളജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നാല് വിദ്യാര്‍ഥികളെ നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തു.ചെറുമോത്ത് കല്ലുമ്മല് സ്വദേശി പുല്ലാന്‍ ചാണ്ടിയില്‍ മുഹമ്മദ് സിനാന് (19), ,കായക്കൊടി വടക്കേ കുച്ചാലില് മുഹമ്മദ് സിനാന് (19),കുനിങ്ങാട് വിലാതപുരം കളത്തില്‍ മുഹമ്മദ് ജുമാ (19),നാദാപുരം സ്വദേശി വണ്ണതാങ്കണ്ടി താഴ കുനി മുഹമ്മദ് ഷാസ് (20) എന്നിവരെയാണ് നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ പൊതുജനമധ്യത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചതിനാണ് പൊലിസ് ഇവര്‍ക്കെതിരേ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തത്.
അതിനിടെ കാമ്പസിന് പുറത്ത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട അക്രമ സംഭവങ്ങളെ ഏറ്റവും ഗൗരവമായി കാണുന്നതായി മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു. അക്രമത്തില്‍ നേരിട്ട് പങ്കാളികളായ വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉടന്‍ തന്നെയുള്ള അച്ചടക്ക നടപടിയായി 23 വിദ്യാര്‍ഥികളെ വിശദമായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികള്‍ ഉണ്ടാകുന്നതുവരെ അവരെ കോളജ് കാമ്പസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്




