Uncategorized

ദില്ലിയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി ബിജെപി; ‘അരാജകത്വം സൃഷ്ടിക്കാൻ ശ്രമം, നാടകം പൊളിഞ്ഞു’

ദില്ലി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ തള്ളി ബിജെപി. ദില്ലിയിൽ ചില വിഭാഗങ്ങൾ അരാജകത്വവും അക്രമങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ആ നാടകം ഇന്ന് പൂർണ്ണമായി പൊളിഞ്ഞു വീണെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. പ്രതിഷേധക്കാരുടെ ആൾക്കൂട്ട തന്ത്രങ്ങൾക്ക് മേൽ സത്യവും നിയമ സംവിധാനങ്ങളും വിജയിച്ചുവെന്നും, അക്രമങ്ങൾ അഴിച്ചുവിട്ട് രാജ്യ തലസ്ഥാനത്ത് ക്രമസമാധാന നില തകർക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലിയിൽ കസ്റ്റഡിയിലെടുത്തവരുമായി പോയ ബസിന് നേരെ കല്ലേറുണ്ടായി. ദില്ലി ജണ്ഡേവാലൻ പ്രദേശത്താണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്. അതേസമയം, ദില്ലിയിലെ പൊലീസ് നടപടിയിൽ ബെംഗളൂരു ഫ്രീഡം പാർക്കിൽ സിജെപി പ്രതിഷേധം. റോഡ് ഉപരോധിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധവുമായി ഇടതുപക്ഷ പ്രവർത്തകരും രം​ഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button