Uncategorized

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: ചെന്നൈയിൽ 140 പേർ കസ്റ്റഡിയിൽ

ചെന്നൈ: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസന്ത് നഗർ എലിയട്ട് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളിൽ പെട്ട 100 പ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയിൽ നടക്കുന്ന ‘സിജെപി’ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കൾ ബസന്ത് നഗർ ബീച്ചിൽ ഒത്തുചേർന്നത്.

എന്നാൽ ബസന്ത് നഗറിലെ പ്രതിഷേധത്തിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് നടപടിക്കതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ കക്ഷി ഡിഎംകെ രംഗത്തെത്തി. ടിവികെ ബിജെപിയുടെ ശാഖയാണെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും, ഡമ്മി മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button