Uncategorized

പുരാവസ്തു വകുപ്പിലെ നിയമനം: ഒ ജെ ജനീഷിന്റെ വാദം തെറ്റ്, ജഫീറിന് വീണ്ടും താല്‍ക്കാലിക നിയമനം നല്‍കി

തിരുവനന്തപുരം: പുരാവസ്തു വകുപ്പിലെ വാച്ച്മാന്‍ നിയമനത്തില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാദം തെറ്റെന്ന് രേഖകള്‍. നിലവിലുണ്ടായിരുന്ന ആളെ തുടരാന്‍ അനുവദിക്കുകയായിരുന്നു എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ ജഫീര്‍ പിരിഞ്ഞുപോയതിന് ശേഷം വീണ്ടും താല്‍ക്കാലിക നിമയനം നല്‍കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

നിലവിലുണ്ടായിരുന്ന വാച്ച്മാന്‍ ജഫീര്‍ കെ ബി ജൂലൈ 5 ന് പിരിഞ്ഞു പോയതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ജഫീര്‍ മാറിയകാര്യം ജൂലൈ 12 ന് മ്യൂസിയം സൂപ്രണ്ട് പുരാരേഖ ഡയറക്ടറെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ഇതേ ജഫീറിന് വീണ്ടും ഒക്ടോബര്‍ രണ്ടാം തീയതി താല്‍ക്കാലിക നിയമനം നല്‍കുകയായിരുന്നു. ഒമ്പത് ദിവസത്തേക്കാണ് ജഫീറിനെ വീണ്ടും നിയമിച്ചത്.

ഈ മാസം 13ന് അഭിമുഖ പരീക്ഷ നടക്കാനിരിക്കെയാണ് വാച്ച്മാന്‍ പോസ്റ്റിലേക്ക് ജഫീറിനെ നിയമിച്ചത്. പുരാവസ്തു വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജൂലൈ ഏഴാം തീയതി കോട്ടയത്തെ എംപ്ലോയ്മെന്റ് ഓഫീസര്‍ നല്‍കിയ ആറ് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ച ജെഫിര്‍ കെ ബിയുടെ പേര് ഇല്ലായിരുന്നു. വൈക്കം സത്യാഗ്രഹ ഗാന്ധി സ്മാരക മ്യൂസിയത്തിലെ താത്ക്കാലിക വാച്ച്മാന്‍ തസ്തികയിലെ നിയമനത്തിലാണ് എന്‍ പ്രശാന്തിന്റെ ഇടപെടല്‍ നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button