Uncategorized

കാർഡിയോളജി ഡോക്ടറെ കാണാൻ ഒപി ടിക്കറ്റ് നൽകുന്നില്ല; കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികളുടെ പ്രതിഷേധം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രതിഷേധവുമായി ​രോ​ഗികൾ. കാർഡിയോളജി ഡോക്ടറെ കാണാൻ ഒപി ടിക്കറ്റ് നൽകുന്നില്ലെന്ന് രോഗികൾ ആരോപിച്ചു. നൂറുകണക്കിന് പേരാണ് ക്യൂവിൽ നിൽക്കുന്നത്. 100 ഒപി ടിക്കറ്റുകൾ നൽകി കഴിഞ്ഞു എന്ന് അധികൃതർ അറിയിച്ചതായി രോഗികൾ പറഞ്ഞു.

പുലർച്ചെ ആശുപത്രിയിൽ എത്തിയിട്ടും ടിക്കറ്റ് ലഭിച്ചില്ലെന്നും രോ​ഗികൾ ആരോപിക്കുന്നു. ആവശ്യത്തിനു ഡോക്ടർമാരും ആശുപത്രിയിൽ ഇല്ലെന്നാണ് ആരോപണം. ക്യൂവിൽ നിൽക്കുന്നവർക്കു പോലും ഒപി ടിക്കറ്റ് ലഭിക്കാതെ വന്നതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.

വലിയ തോതിലുള്ള ഫീസാണ് സ്വകാര്യ ആശുപത്രികളിൽ ഈടാക്കാറുള്ളത്. അതുകൊണ്ട് തന്നെ സാധാരണക്കാരായ രോ​ഗികൾക്ക് ​ഗവൺമെ​ന്റ് ആശുപത്രികളെ ആശ്രയിച്ചേ മതിയാകൂ. മതിയായ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button