Uncategorized

നടുറോഡിലേക്ക് മരം കടപുഴകി വീണു; വീടിനും വാഹനങ്ങള്‍ക്കും കേടുപാട്, വന്‍ ദുരന്തം ഒഴിവായി

കൊച്ചി: കൂത്താട്ടുകുളത്ത് നടുറോഡിലേക്ക് മരം കടപുഴകി വീണു. കൂത്താട്ടുകുളം കിഴക്കൊമ്പ് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. പുളിമരം മറിഞ്ഞുവീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകര്‍ന്നു. രണ്ടു ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചു.

അപകടത്തില്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. രാവിലെ എട്ടോടെയായിരുന്നു അപകടം. കിഴക്കൊമ്പ് പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായിരുന്ന പുളിമരം ഉഗ്രശബ്ദത്തോടെ മറിഞ്ഞു വീഴുകയായിരുന്നു.

എന്നാല്‍ ആളപായമുണ്ടായില്ല. ഗതാഗതം തടസപ്പെട്ടിരുന്നെങ്കിലും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി പുനഃസ്ഥാപിച്ചു. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. രാവിലെ അധികം ആളുകള്‍ എത്താതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button