Uncategorized

കേരള സർക്കാർ വനിത ശിശു വികസന വകുപ്പ്, കണ്ണൂർ ജില്ലാ തല ഐ.സി.ഡി.എസ് സെൽ, പേരാവൂർ ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പോഷൻ മാ’ 2026 – ബ്ലോക്ക് തല സമാപനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

​പേരാവൂർ: കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പ്, കണ്ണൂർ ജില്ലാതല ഐ.സി.ഡി.എസ്. സെൽ, പേരാവൂർ ഐ.സി.ഡി.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പോഷൺ 2026’ ബ്ലോക്ക് തല സമാപന സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
​ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ റജിന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പേരാവൂർ സി.ഡി.പി.ഒ. ബിജി തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി.
​ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുല്ലേരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ. പ്രസാദ്, യശോദ വത്സരാജ്, പേരാവൂർ താലൂക്ക് ആശുപത്രി അഡോൾസെന്റ് കൗൺസിലർ സീനി അമ്മോൾ, ഐ.സി.ഡി.എസ്. ജൂനിയർ സൂപ്രണ്ട് പി.വി. അനിത, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ എം.പി. ആശ, ആതിര, ഹെൽപ്പർ പ്രതിനിധി പ്രീത തുടങ്ങിയവർ സംസാരിച്ചു.
​തുടർന്ന് പോഷകാഹാര പ്രദർശനം, വിവിധ കലാപരിപാടികൾ, ബോധവൽക്കരണ ക്ലാസ്, അംഗൻവാടി ഫുഡ് ഫെസ്റ്റ് മത്സരം എന്നിവയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button