Uncategorized
പുറത്തിറങ്ങാൻ വഴിയില്ലാതെ കുടുംബങ്ങൾ’; മതിലകത്തെ ദേശീയ പാത നിർമാണത്തിൽ അപാകതയെന്ന് ആക്ഷേപം

തൃശൂർ: ദേശീയപാത 66 ൻ്റെ നിർമാണത്തെ തുടർന്ന് വഴി ഇല്ലാതായതോടെ പ്രതിസന്ധിയിലായി തൃശൂർ മതിലകം കിഴക്കുമ്പുറം നിവാസികൾ. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പ്രദേശത്തെ താമസക്കാരായ 21 പട്ടികജാതി കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നത്.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തി പല ഉറപ്പുകളും നൽകിയിട്ടില്ലെങ്കിലും ഇതുവരെ പ്രശ്നം പരിഹരിച്ചില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദേശീയപാത 66 ൻ്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് നൽകിയ മതിലകം ബൈപ്പാസിനോട് ചേർന്ന് താമസിക്കുന്നവരാണ് കിഴക്കുംമ്പുറം നിവാസികൾ.




