Uncategorized

ആഭരണപ്രേമികളേ… ആശ്വാസ വാർത്ത; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്ത് 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 120 രൂപയുടെ കുറവോടെ 1,09,280 രൂപയിലും ഗ്രാമിന് 15 രൂപയുടെ കുറവോടെ 13,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ വർഷത്തെ സ്വർണത്തിന്‍റെ ഏറ്റവും ഉയർന്ന വില 1,31,160 രൂപ ആയിരുന്നു. ജനുവരിയിലായിരുന്നു ഇത്. അതുമായി താരതമ്യം ചെയ്യുമ്പോൾ 21,880 രൂപയുടെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിന്‍റെ മൂല്യം, യു.എസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം ഒപ്പം യു.എസിലെ തൊഴിൽ കണക്കുകൾ ദുർബലമായതും സ്വർണ വിലയിലെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് ഏകദേശം 4,122 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ തിരുത്തലാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ പ്രധാന കാരണം.

ഡോളർ ശക്തിപ്പെടുന്നതും യു.എസ്. ട്രഷറി ബോണ്ട് യീൽഡിലെ മാറ്റങ്ങളും സ്വർണത്തിന്റെ നിക്ഷേപ ആകർഷണത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഉയർന്ന നിലവാരത്തിൽ എത്തിയ സ്വർണത്തിൽ നിക്ഷേപകർ ലാഭമെടുക്കുന്നതും വിലയിൽ സമ്മർദ്ദം സൃഷ്ടിച്ചേക്കാം. ഈ മാസം ആദ്യം രേഖപ്പെടുത്തിയ 1,10,200 രൂപയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്.അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. ഒട്ടനവധി ഡാറ്റകളും കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളും വരും ദിവസങ്ങളിലും സ്വർണ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾക്ക് കരണമാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button