Uncategorized

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവം; രണ്ട് പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ജോലി വാ​ഗ്ദാനം ചെയ്ത കളമശേരിയിൽ പെൺകുട്ടിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരു സ്ത്രീ അടക്കമുള്ള മറ്റ് രണ്ട് പേർക്കായി അന്വേഷണം നടക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ.

ജോലിക്ക്‌ വേണ്ടി രാവിലെ അഭിമുഖം നടത്തി. ജോലിക്കെടുത്തു എന്ന് പിന്നീട് യുവതിയെ അറിയിച്ച് വൈകിട്ട് വീണ്ടും വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മദ്യം നൽകിയാണ് പീഡിപ്പിച്ചത്. രാവിലെ ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. യുവതി പരാതി നൽകാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. സുഹൃത്തുക്കളുടെ പരാതിയിലാണ് കേസ് എടുത്തതെന്നും കമ്മീഷണർ വ്യക്തമാക്കി.

പ്രതികളിൽ ഒരാൾക്ക് നാല് സ്പാ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ മുൻപ് കേസുകളിൽ പ്രതികളാണോ എന്ന് പരിശോധിക്കുന്നു. സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു. യുവതി ആശുപത്രിയിൽ തുടരുന്നതായും കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

സംഭവത്തിൽ 2 പ്രതികളെ റിമാൻഡ് ചെയ്തു. ആലപ്പുഴ സ്വദേശിയും ഇടപ്പള്ളിയിൽ സ്വന്തമായി സ്പാ നടത്തുന്നയാളുമായ ശ്രീരാജ്, കളമശ്ശേരി സ്വദേശിയായ ജിത്ത് മാർട്ടിൻ എന്നിവരാണ് റിമാൻഡിലായത്. പരുക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ആദ്യഘട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button