Uncategorized
യുവതിയെ വിവസ്ത്രയാക്കി മർദിച്ച സംഭവം; ബാർ മാനേജരും വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

ഗുവാഹത്തി: അസമിലെ ഗുവാഹത്തി ഖാനാപ്പാറയിലുള്ള ബാറിൽ വച്ച് ജീവനക്കാർ ചേർന്ന് യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ബാർ മാനേജരും വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ബാർ മാനേജർ ജസ്റ്റിൻ ഡി. അറെങ്, ഇവന്റ് മാനേജർ നെകിബുർ സമാൻ സർക്കാർ, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ് ജുമ്പാ സിൻഹ, ഉഷാ ദേവി, മഞ്ജു ദാസ്, ഗൗരവ് മഹന്ത, ഡിനോ സോന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.




