Uncategorized

വിജിലന്‍സെത്തി; കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

മലപ്പുറം: വിജിലൻസ് പരിശോധനയ്ക്കിടെ കൈക്കൂലിയായി വാങ്ങിയ പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. തിരുവനന്തപുരം സ്വദേശി ശ്രീജിയെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. താമസിക്കുന്ന വാടക വീട്ടിലെ ശുചിമുറിയിൽ കയറിയാണ് ശ്രീജി താൻ വാങ്ങിയ കൈക്കൂലിയായ പതിനായിരം രൂപ ക്ലോസറ്റിലിട്ടത്. വിജിലന്‍സ് പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തുകയായിരുന്നു.

പ്രവാസി വനിതയുടെ ഹോട്ടലിനും, ജ്യൂസ് ഷോപ്പിനുമുള്ള ലൈസന്‍സിന് വേണ്ടിയാണ് ശ്രീജി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീജിയെ താമസ സ്ഥലത്ത് നിന്നും വിജിലന്‍സ് പിടികൂടിയത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് വാടക വീട്ടിലെത്തിച്ച് പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തുകയായിരുന്നുതാമസിച്ചിരുന്നയിടത്തെത്തി പണം കൈമാറാനായിരുന്നു ശ്രീജി പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. വിജിലന്‍സ് നിര്‍ദേശ പ്രകാരം പണം കൈമാറിയ പരാതിക്കാരി റൂമില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിജിലന്‍സ് സംഘം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റൂമിലേക്ക് എത്തുകയായിരുന്നു. സംശയം തോന്നിയ ശ്രീജി പണം ടോയ്‌ലറ്റിലിട്ട് ഫ്‌ളഷ് ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

തിരൂരങ്ങാടി നഗരസഭാ പരിധിയില്‍ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസന്‍സ് ലഭിക്കുന്നതിനായാണ് പരാതിക്കാരി അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ നിരസിച്ച് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button