Uncategorized

എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ; കാറിൽ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തു

എറണാകുളം: എറണാകുളം കാക്കനാട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ. കോട്ടയം സ്വദേശി അരുൺ കെ നായരാണ് എക്സൈസിന്‍റെ പിടിയിലായത്. സിനിമാ പ്രവർത്തകർക്കും ഐടി പ്രൊഫഷണലുകൾക്കും ഇയാൾ ലഹരി വിൽപ്പന നടത്തി എന്നാണ് എക്സൈസിന്‍റെ കണ്ടെത്തൽ. 38.13 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. 15 ലക്ഷം രൂപയും ഹോണ്ട സിറ്റി കാറിൽ നിന്ന് കണ്ടെടുത്തുകാക്കനാട് കേന്ദ്രീകരിച്ചുള്ള സിനിമാ പ്രവർത്തകർക്കാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയത്. ഐടി പ്രഫഷണലുകളും വിദ്യാർത്ഥികളും ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നുണ്ട്. ഒരു ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയത്. കാറിൽ നിന്ന് കിട്ടിയ 15 ലക്ഷം രൂപ ലഹരി വിറ്റ പണമാണ്. ലഹരി വിൽപ്പന ശൃംഖലയിലെ കണ്ണി മാത്രമാണ് അരുണെന്നും കൂടുതൽ പേർക്കായി അന്വേഷണം തുടരുന്നെന്നും എക്സൈസ് അറിയിച്ചു. കൊച്ചിയിലെ ലഹരി സംഘത്തെ തളയ്ക്കാൻ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് എക്സൈസ് സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button