Uncategorized

മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം: അടൂർ പ്രകാശിനെ തള്ളാതെ കെപിസിസി പ്രസിഡ‍ന്റ്, കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസിക്ക് പരാതി നൽകുമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അവർ അതിൽ ഉചിതമായ നടപടി സ്വീകരിക്കട്ടെ. അടൂർ പ്രകാശ് മുതിർന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോ​ഗിച്ചത്. മുഖ്യമന്ത്രിയുമായും യുഡിഎഫ്. കൺവീനറുമായും താൻ ആശയവിനിമയം നടത്താറുണ്ട്. അടൂർ പ്രകാശിന്റെ പരാതി സംബന്ധിച്ച് താൻ കക്ഷിയല്ല. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button