Uncategorized
പഞ്ചാബ് ലൗലി സർവകലാശാലയിലെ സംഘർഷം: പിന്നിൽ വലിയ ഗൂഢാലോചന; പഞ്ചാബിലെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അശോക് മിത്തൽ എംപി

ദില്ലി: പഞ്ചാബ് ലൗലി സർവകലാശാലയിലെ സംഘർഷത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സർവകലാശാല ചാൻസലറും ബിജെപി എംപിയുമായ അശോക് മിത്തൽ. പഞ്ചാബിലെ സുരക്ഷയിൽ ആശങ്കയുണ്ട്. അതിർത്തി ജില്ലയിലായിട്ടും സർവകലാശാലയ്ക്കെതിരെ എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് ചോദിച്ച അശോക് മിത്തൽ രാജ്യസുരക്ഷയെ അടക്കം ബാധിക്കുന്ന കാര്യമാണിതെന്നും പറഞ്ഞു. സിസിടിവികൾ പരിശോധിച്ചതിൽ പൂർവ വിദ്യാർത്ഥികളാണ് മുഖം മറച്ചെത്തി എല്ലാം തല്ലി തകർത്തതെന്നും, പലരും അച്ചടക്ക നടപടി നേരിടുന്നവരാണെന്നും അശോക് മിത്തൽ പറഞ്ഞു. ആംആദ്മി പാർട്ടി വിട്ട് ഈയിടെയാണ് അശോക് മിത്തൽ ബിജെപിയിലെത്തിയത്. സംഭവത്തിൽ തിരിച്ചറിയാനാകാത്ത കൂടുതൽ പേർക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്.




