Uncategorized

കളമശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവർ മരിച്ച നിലയിൽ

കളമശ്ശേരി എൻ എ ഡി റോഡിൽ എൽ ബി എസ് സെന്ററിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കർണാടക സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button