Uncategorized

പണത്തെച്ചൊല്ലിയുള്ള തർക്കം, ഭർത്താവിനോട് പിണങ്ങി താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി, മൃതദേഹം കനാലിൽ തള്ളി കാമുകൻ

കനാലിൽ നിന്നും കഷണങ്ങളാക്കിയ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലും സമീപ പ്രദേശങ്ങളിലും കാണാതായ സ്ത്രീകളെക്കുറിച്ചുള്ള കേസ് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കല്യാണിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വിജയവാഡയിലെ ഭവാനിപുരത്ത് മട്ടൺ ഷോപ്പ് നടത്തുന്ന ഷാഫിയുമായി കല്യാണി അടുപ്പത്തിലായിരുന്നുവെന്നും ഇയാളുടെ വീടിന് സമീപത്താണ് ഇവർ താമസിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബർ 17ന് പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. മുൻപും പല തവണ അയ്യായിരം, പതിനായിരം രൂപ വീതവും ചെറിയ സ്വർണാഭരണങ്ങളും കല്യാണി ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു. ഈ തർക്കത്തിന് പിന്നാലെ കല്യാണിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കുന്നതിനായി ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇറച്ചി വെട്ടാൻ കടയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഷാഫി കൊലപാതകം നടത്തിയതെന്നാണ് സൂചന. കൊല്ലപ്പെട്ട കല്യാണിയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ച പോലീസ് ഷാഫി ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന സാഹചര്യത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വ്യക്തമായ അന്വേഷണം നടത്തിവരികയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button