Uncategorized

സംഗീത സംവിധായകൻ റിനിൽ ഗൗതം അന്തരിച്ചു

തൃപ്പൂണിത്തുറ: പ്രശസ്‌ത സംഗീത സംവിധായകൻ റിനിൽ ഗൗതം (50) ഹൃദയാഘാതത്തെ തുടർന്ന് തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു . ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമാണ്. ജനപ്രിയൻ, വാധ്യാർ, പിഗ്മാൻ, സാൻ്റ് സിറ്റി, വടു, കാന്താരി, നജസ്സ്, വേലുകാക്ക തുടങ്ങിയ സിനിമകൾക്കും ഒട്ടേറെ സീരിയലുകൾക്കും സംഗീത ആൽബങ്ങൾക്ക് വേണ്ടിയും സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിട്ടുണ്ട്. പദ്‌മഹാരപ്രിയ പദ്മനാഭപ്രഭോ എന്ന തൃപ്പൂണിത്തുറ പൂർണ ത്രയീശനെ സ്‌തുതിക്കുന്ന ഭക്തിഗാനം റിനിൽ ഗൗതമിന് ഏറെ പ്രശസ്‌തി നേടിക്കൊടുത്തു .പ്രശസ്ത സംവിധായകൻ ലാൽജോസ് അഭിനയിക്കുന്ന ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ തിരക്കഥാകൃത്തും ബെന്നി പി തോമസ് സംവിധാനം ചെയ്യുന്ന റൂഹ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രമായും വേഷമിട്ട റിനിൽ ചലച്ചിത്ര രംഗത്ത് വിപുലമായ സൗഹൃദവലയത്തിന് ഉടമയായിരുന്നു .

റിനിലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ .

ദീർഘകാലമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന റിനിൽ ഗൗതം വയനാട് പൊഴുതന സ്വദേശികളായ സുകുമാരൻ -ദേവകി ദമ്പതികളുടെ മകനാണ്. പൊതുദർശനം നാളെ രാവിലെ 10 മണി മുതൽ എരൂരിലെ, കൊപ്പറമ്പ് അയ്യൻകാളി സ്‌മാരക മന്ദിരത്തിൽ നടത്തുമെന്ന് ഫെഫ്‌ക മ്യുസിക് ഡയറക്ടേഴ്സ‌് യൂണിയൻ അറിയിച്ചു. സംസ്‌കാരം നാളെ 12 മണിക്ക് ഇരുമ്പനം പൊതുശ്മശാനത്തിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button