Uncategorized

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: പൊലീസ് തന്നെ കള്ളൻ; കുറ്റസമ്മതം നടത്തി സീനിയർ സിപിഒ സബിത്ത്

ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി സീനിയർ സിപിഒ സബിത്ത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് കണ്ടെത്തിയത്.

കേസ് എടുത്തതിന് അടുത്ത ദിവസം പുലർച്ചെ ഹാൻസ് ചാക്കുകൾ ക്വാർട്ടേഴ്സിലെത്തിച്ചെന്ന് സബിത്ത് അന്വേഷണസംഘത്തിന് മൊഴി നൽകി. ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത് കൽപ്പറ്റയിലാണ്. സ്റ്റേഷനിൽ നിന്ന് ഹാൻസ് ചാക്കുകൾ പുറത്തേക്ക് എത്തിച്ചത് സബിത്ത് ഒറ്റയ്ക്കാണ്. പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ലഭിച്ചു.

ഒളിവിലായിരുന്ന ഇയാളെ എറണാകുളം കളമശ്ശേരിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. മോഷണവിവരം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ സബിത്ത്, സുഹൃത്തുക്കളുടെ ഫോണുകൾ ഉപയോഗിക്കുകയും പിടിക്കപ്പെടാതിരിക്കാൻ വീടുകളിൽ മാറിമാറി താമസിക്കുകയുമായിരുന്നു.

കഴിഞ്ഞ ജൂൺ 26ന് ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽനിന്ന് സുൽത്താൻ ബത്തേരി പൊലീസ് പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങളാണ് കോടതി നിർദേശപ്രകാരം സ്റ്റേഷൻ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. തുടർന്ന് സെപ്റ്റംബർ 10നാണ് തൊണ്ടിമുതൽ കാണാതായ വിവരം പുറത്തറിയുന്നത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സി.പി.ഒ സബിത്താണ്‌ തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്നും കടത്തിയതെന്ന് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button