കാർ പോസ്റ്റിലിടിച്ച് മൂന്ന് പേർ മരിച്ചു

ദിസ്പൂർ: ആസാമിലെ നാഗോൺ ജില്ലയിൽ കാർ പോസ്റ്റിലിടിച്ച് മൂന്ന് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അരുണാചൽ പ്രദേശിൽ നിന്ന് ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.നാഗോണിലെ പുരാണി ഗുഡാമിന് സമീപമുള്ള കെനാപട്ടിയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ ഡിവൈഡറിലും തുടർന്ന് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞ തീപിടിത്തമുണ്ടായി.
വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്ന് പേർ പൊള്ളലേറ്റ് സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




