Uncategorized

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻ മേരി മാത്യുവി​ന്റെ സംസ്കാരം ഇന്ന്

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഇന്ന്. കോട്ടയത്ത് വെച്ചാണ് യുവതിയുടെ സംസ്കാരം നടക്കുക. അമേരിക്കയിലെ കലിഫോർണിയയിലാണ് ആൻ മേരി മാത്യുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആൻ മേരിക്കൊപ്പം സുഹൃത്ത് അഞ്ജനയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ ഉച്ചയ്ക്കാണ് സംസ്‌കാരം. രാവിലെ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പന്ത്രണ്ടിന് സംസ്കാര ശുശ്രൂഷകൾ തുടങ്ങുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്നലെയാണ് ആനി​ന്റേയും അഞ്ജനയുടേയും മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചത്. അഞ്ജനയുടെ സംസ്കാരം ഇന്നലെ വൈകീട്ട് സ്വന്തം വീട്ടുവളപ്പിൽ വെച്ചു തന്നെ നടന്നിരുന്നു.

തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആനിൻ്റെ ഭർത്താവ് ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബ് ആൻഡ്രൂസ് ആണ്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് തൃശൂർ സ്വദേശി അഞ്ജനയെയും,ആൻമേരിയെയും സുഹൃത്തായ കോട്ടയം സ്വദേശി അനില കൊലപ്പെടുത്തിയത്. കൊലപാതക കാരണം ദുരൂഹമായി തുടരുകയാണ്.പ്രതിയായ അനില ബേബി നിലവിൽ കാലിഫോർണിയയിൽ പൊലീസിന്റെ പിടിയിലാണ്. യുവതി കുറ്റം സമ്മതിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കടുത്ത വിഷാദത്തിലായതോടെയാണ് അനില കൊലപാതകം നടത്തിയതെന്നും സൂചനയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button