Uncategorized
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കരിപ്പൂരിലേക്ക്; വീണ്ടും ചാർട്ടേഡ് വിമാനത്തിൽ മുഖ്യമന്ത്രിയുടെ യാത്ര

മുഖ്യമന്ത്രിയുടെ മലപ്പുറം സന്ദർശനം ചാർട്ടേഡ് വിമാനത്തിൽ. അല്പസമയത്തിനകം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി കരിപ്പൂരിലേക്ക് പുറപ്പെടും. ബംഗളൂരുവിൽ നിന്നാണ് വിമാനം എത്തിച്ചത്.സർക്കാർ ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന്റെ കരാർ കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. പുതിയ കരാർ നടപടികൾ പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണ് മലപ്പുറം സന്ദർശനത്തിനായി ചാർട്ടേഡ് വിമാനം ഉപയോഗിക്കുന്നത്.




