Uncategorized

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വ്യവസ്ഥ പ്രകാരമുള്ള 200 മെഗാവാട്ടിന്റെ ലഭ്യതക്കുറവും ദേശീയ തലത്തിൽ കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും മൂലം സംസ്ഥാനത്ത് 400 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കമ്മി അനുഭവപ്പെടുന്നുണ്ട്. പവർ എക്സ്ചേഞ്ചുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതിനാൽ ഉപഭോക്താക്കൾ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള പീക്ക് സമയത്താകും ഇന്നും വൈദ്യുതി നിയന്ത്രണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button