24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വീട്ടുമുറ്റത്തുനിന്ന് രണ്ടരവയസ്സുകാരനെ എടുത്തുകൊണ്ടു പോകാൻ ശ്രമം; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
Kerala

വീട്ടുമുറ്റത്തുനിന്ന് രണ്ടരവയസ്സുകാരനെ എടുത്തുകൊണ്ടു പോകാൻ ശ്രമം; ഇതരസംസ്ഥാനക്കാരൻ പിടിയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.

30 വയസ്സുവരുന്ന, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കൽ പരിശോധന നടത്തിയശേഷം തിരുവനന്തപുരം
മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ചോഴിയക്കോട് മൂന്നുമുക്കിനു സമീപത്തായിരുന്നു സംഭവം. മൂന്നുമുക്ക് സ്വദേശി രതീഷിന്‍റെ മകൻ വീട്ടുമുറ്റത്ത്‌
കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിച്ചു.സമീപത്തുണ്ടായിരുന്ന രതീഷ് ഇതുകണ്ട് ബഹളംകൂട്ടിയതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാർ പിടിച്ച് കുളത്തൂപ്പുഴ പോലീസിനു കൈമാറുകയായിരുന്നു.

അതേസമയം ഇയാൾ രാവിലെമുതൽ പ്രദേശത്ത് പലയിടത്തും കറങ്ങിനടക്കുന്നതു കണ്ടിരുന്നതായും വനത്തിറമ്പിലായുള്ള ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു

Related posts

നരബലി പ്രതികൾക്കുവേണ്ടി എത്തുന്നത് ആളൂർ

Aswathi Kottiyoor

മൂന്നു വർഷത്തിൽ കെ. എസ്. ആർ. ടി. സിയെ സ്വയംപ്രാപ്തമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

സമുദ്രയാൻ’: ആദ്യ ആഴക്കടൽ ദൗത്യത്തിനു തുടക്കം; നൂതന അന്തർവാഹിനികളുള്ള രാജ്യമായി ഇന്ത്യയും.

Aswathi Kottiyoor
WordPress Image Lightbox