Uncategorized
യുപിഐ ഇടപാടുകള്‍ക്ക് ഫീസ്: കേന്ദ്ര സർക്കാരിന്റെ പോക്കറ്റടി; കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ ജനങ്ങളെ പിഴിയുന്നു: പിണറായി വിജയന്‍

യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാര്‍ തീരുമാനത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പകൽക്കൊള്ളയാണ്. വൻകിട ഫിൻടെക് കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി യുപിഐ സംവിധാനത്തെ മാറ്റുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല. ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ യുപിഐ ഇടപാടുകളിലേക്ക് നിർബന്ധിച്ചു മാറ്റിയ ശേഷം, അതിനെ ഒരു വരുമാന മാർഗമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് നടപ്പാക്കിയ ‘ഡിജിറ്റൽ ഇന്ത്യ’ ക്യാംപെയ്‌ന്‍ എന്തിനായിരുന്നു എന്നെങ്കിലും വ്യക്തമാക്കണം. കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി ജനങ്ങളെ പിഴിയുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.



