Uncategorized

മുഖ്യമന്ത്രി വിജയിയുടെ അനുമതി ലഭിച്ചിട്ടും തൃഷയുടെ ചിത്രം കറുപ്പിന്റെ ആദ്യഷോ റദ്ദാക്കി; നിരാശയില്‍ ആരാധകര്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യയുടെയും തൃഷയുടെയും ചിത്രമായ കറുപ്പ് മേയ് 14ന് തീയറ്ററിലെത്തി. ആദ്യഷോ കാണാനായി അതിരാവിലെ തന്നെ ആരാധകര്‍ തീയറ്ററുകള്‍ക്ക് മുമ്പില്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആദ്യഷോ റദ്ദാക്കുകയായിരുന്നു. ഇതോടെ കാത്തുനിന്ന ആരാധകര്‍ ഏറെ നിരാശരാവുകയായിരുന്നു. വ്യക്തമായ കാരണങ്ങളൊന്നും പറയാതെയാണ് ആദ്യഷോ റദ്ദാക്കിയ വിവരം പുറത്തുവിട്ടത്.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ എസ്.ആര്‍. പ്രഭുവാണ് ആദ്യഷോ റദ്ദാക്കിയ വിവരം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. ”ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ കറുപ്പിന്റെ ഒമ്പതു മണിയുടെ ഷോ റദ്ദാക്കുന്നു. എല്ലാവരോടും ആത്മാര്‍ഥമായ ഖേദം അറിയിക്കുന്നു”- പ്രഭു എക്‌സില്‍ കുറിച്ചു. അതേസമയം ആദ്യ ഷോ റദ്ദാക്കിയതില്‍ ആരാധകര്‍ തൃപ്തരല്ല. മതിയായ കാരണം വ്യക്തമാക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നിര്‍മാതാവ് പ്രഭുവിന്റെ എക്‌സ് പോസ്റ്റിനു താഴെ ആരാധകരുടെ കമന്റിന്റെ പ്രളയമാണ്.രാവിലെ ഒമ്പതിനുള്ള ഷോയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു സിനിമയുടെ നിര്‍മാതാക്കള്‍ വിജയിയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. എന്നിട്ടും ആദ്യ ഷോ റദ്ദാക്കിയത് എന്തിനെന്ന കാര്യത്തില്‍ വിദശീകരണം നല്‍കാന്‍ നിര്‍മാതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ബാനറിനു കീവില്‍ എസ്.ആര്‍. പ്രഭു, എസ്.ആര്‍. പ്രകാശ് ബാബു എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ആര്‍.ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button