Uncategorized

ജിടെക് പേരാവൂർ സ്മാർട്ട് വില്ലേജ് പദ്ധതിക്ക് തുടക്കമായി;

പേരാവൂർ: ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ഗ്രാമീണ മേഖലകളിലെ യുവതി യുവാക്കൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവസരമൊരുക്കി ജിടെക് പേരാവൂർ ‘സ്മാർട്ട് വില്ലേജ്’ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള ‘എഐ ഡിജിറ്റൽ കണക്ട്’ കോഴ്സിന്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ നിർവഹിച്ചു.
​ഡിജിറ്റൽ യുഗത്തിൽ ഓൺലൈൻ സേവനങ്ങളും മൊബൈൽ അധിഷ്ഠിത എഐ സാങ്കേതികവിദ്യയും മുതിർന്നവർക്കും വീട്ടമ്മമാർക്കും അനായാസം ഉപയോഗിക്കാൻ പരിശീലനം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ സ്മാർട്ട് വില്ലേജ് സ്കോളർഷിപ്പ് പ്രൊജക്റ്റിലൂടെ വിദ്യാർത്ഥികൾക്ക് എഐ ഇന്റഗ്രേറ്റഡ് മൊഡ്യൂളുകൾ ഉപയോഗിക്കാനും, ആധുനിക എഐ ടൂളുകൾ കൈകാര്യം ചെയ്യാനും ഈ കോഴ്സ് വഴി പരിശീലനം നൽകും.
​ചടങ്ങിൽ ജെറിൻ ടോം, ജോഷ്ന കെ., അഞ്ജനാ സി., നവീൻ, അമൽജിത്ത്, ജിതിൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button