Uncategorized

തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും മുട്ടയേറും കയ്യേറ്റശ്രമവും, പിന്നിൽ ബിജെപിയെന്ന് ആരോപണം; ജസ്റ്റിസ് ദീപാങ്കർ ദത്തയ്‌ക്കെതിരെ രൂക്ഷവിമർശനം

കൊൽക്കത്ത: തൃണമൂല്‍ കോൺഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെ വീണ്ടും കൈയേറ്റ ശ്രമവും മുട്ടയേറും. മണ്ഡലമായ കൃഷ്ണ നഗറിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൈയേറ്റ ശ്രമം. പിന്നില്‍ ബി ജെ പിയാണെന്ന് മഹുവ ആരോപിച്ചു. ആക്രമണ വിവരം അറിയിച്ച് മഹുവ പുറത്ത് വിട്ട വീഡിയോയില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കര്‍ ദത്തക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വെടിയുണ്ടകളെ നേരിടുന്നത് പോലെ മുട്ടയേറും താന്‍ നേരിട്ടുവെന്നായിരുന്നു മഹുവയുടെ പരിഹാസം. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മഹുവക്കെതിരെയെടുത്ത കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍, മുട്ടയേറ് ഭയന്ന് പൊലീസ് സ്റ്റേഷനില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന മഹുവയുടെ നിലപാടിനെ മഹുവയ്ക്ക് മുട്ടയെ പേടിയാണോയെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത് ചോദിച്ചിരുന്നു. ഇതിനെതിരായ വിമർശനമാണ് മഹുവ വീഡിയോയയിലൂടെ ഉയർത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button