Uncategorized

പാലാ നഗരസഭയിൽ ബിജു മാത്യൂസ് വൈസ് ചെയർമാൻ; ഇടത് പിന്തുണയിൽ കോൺഗ്രസ് വിമതന് വിജയം

കോട്ടയം: പാലാ നഗരസഭ വൈസ് ചെയർമാനായി കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് ബിജു മാത്യൂസ് വിജയിച്ചത്. ബിജുവിന് 14 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ പനക്കലിന് 11 വോട്ടുകൾ ലഭിച്ചു.

ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന ടോണി തൈപ്പറമ്പിലും ലിസിക്കുട്ടിയും കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ പനക്കലിന് വോട്ട് ചെയ്തു. കോൺഗ്രസ് വിമത രജിത പ്രകാശ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button