Uncategorized
പറവൂർ കേസരി ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ കെഎസ്യു നേതാക്കളുടെ റാഗിംഗ് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകർക്ക് മർദനം

പറവൂർ കേസരി ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദനം. കെഎസ്യു നേതാക്കളുടെ റാഗിംഗ് ചോദ്യം ചെയ്തതിനെ തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത്. പറവൂർ കേസരി ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ഇന്നു വൈകിട്ട് ആയിരുന്നു സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അർജുൻ, കാശിനാഥ് എന്നീ വിദ്യാർത്ഥകൾ ചാലാക്കയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്




