Uncategorized

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം; കേന്ദ്ര നിർദേശങ്ങൾ പാലിക്കാമെന്ന് മെറ്റ

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കാമെന്ന് സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റ സമ്മതിച്ചു. വ്യാജ വാർത്തകൾ, ഡീപ്പ്ഫേക്കുകൾ, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അടക്കമുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ മെറ്റയ്ക്ക് കർശന നിർദേശം നൽകിയിരുന്നു.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകൾ അടിയന്തരമായി രാജ്യത്തെ നിയമപാലക ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യാമെന്നും മെറ്റ സമ്മതിച്ചിട്ടുണ്ട്. ആഗോള നയങ്ങൾക്ക് പകരം ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി അനുസരിച്ച് മാത്രമേ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനാകൂവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

നിയമം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറ്റകരമായ ഉള്ളടക്കത്തിന്റെ പ്രചരണം തടയുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി കേന്ദ്രത്തിൻ്റെ ചർച്ചകൾ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button