കേരളത്തിലെ വൈദ്യുതി പ്രതിസന്ധി; കെ എസ് ഇ ബിയെ തള്ളി മന്ത്രി സണ്ണി ജോസഫ്

കേരളത്തിലെ തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധിയിൽ കൃത്യമായി മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സണ്ണി ജോസഫ് ഇക്കാര്യങ്ങൾ സംസാരിച്ചത്. എന്നാൽ മന്ത്രി കെ എസ് ഇ ബി എയെ തള്ളിയിരിക്കുകയാണ്.
എൻടിപിസിയിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള തീരുമാനം പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നുള്ളത് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ അനുമതിയും വേണം. പവർ കട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം പതിനഞ്ചിനുള്ളിൽ പ്രതിസന്ധി പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ ഉറപ്പിൽ മന്ത്രി സണ്ണി ജോസഫ് കൃത്യമായി പ്രതികരിക്കാതെയാണ് മടങ്ങിയത്.




