കണ്ണൂർ വളപട്ടണത്ത് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കണ്ണൂർ: വളപട്ടണം മേഖലയിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ് ഐ പി മധുസൂദനൻ സിപിഒ രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിവിധ തരത്തിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മുന്നരാജ്ഭാ,സന്ദീപ് പത്വ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ചിറക്കലിൽ വച്ചാണ് പ്രതികൾ പിടിയിലായത്. ജില്ലയിലെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാന വ്യാപകമായി നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും തടയുന്നതിനായി പൊലീസ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി എത്തിക്കുന്ന സംഘങ്ങളെ കണ്ടെത്താൻ നടപടികൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
.




