Uncategorized
മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ദീർഘവീക്ഷണമില്ല: പവർകട്ടിനെതിരെ ആഞ്ഞടിച്ച് എംഎം മാണി

വൈദ്യുതി പവർകട്ടിനെതിരെ ആഞ്ഞടിച്ച് മുൻമന്ത്രി എംഎം മാണി. മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ദീർഘവീക്ഷണമില്ലെന്ന് എംഎം മാണി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ദീർഘ വീക്ഷണം ഇല്ലായ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ഇപ്പോഴും വാങ്ങാൻ കിട്ടാനുണ്ടെന്നും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ അറിയില്ലെങ്കിൽ രാജി വച്ച് പോകണമെന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമ ക്ഷാമം ഉണ്ടാക്കി പുതിയ കരാറിന്റെ പേരിൽ കമ്മീഷൻ അടിക്കാനുള്ള സാധ്യതയുണ്ട്. പാർട്ടി കോൺഗ്രസാണെന്നും അതുകൊണ്ടാണ് സംശയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.



