Uncategorized

‘എൻ്റെ മക്കൾ പോലും ചോദിക്കുന്നു, എന്തിനാണ് രാത്രി ഓഫ് ചെയ്യുന്നതെന്ന്’; കെഎസ്ഇബി ചെയർമാൻ

സംസ്ഥാനത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച് കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യം. തന്റെ മക്കൾ പോലും എന്തിനാണ് രാത്രി ഓഫ് ചെയ്യുന്നതെന്ന് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കെഎസ്ഇബി ചെയർമാൻ ഇക്കാര്യങ്ങൾ സംസാരിച്ചത്.

വൈദ്യുതി നിയന്ത്രണ അറിയിപ്പ് രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് സന്ദേശം അയച്ച് തുടങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്. ഫോൺ നമ്പർ മാറ്റിയാൽ അതിൽ എസ്എംഎസ് വരുമെന്നും പുതിയ ആപ്പ് കൂടി തയ്യാറാക്കുന്നുണ്ടെന്നും കെഎസ്ഇബി ചെയർമാൻ കൂട്ടിച്ചേർത്തു. ഇനിമുതൽ കൃത്യമായി കാര്യങ്ങൾ അറിയാനാവും. ഇന്നലെ 700 മെഗാവാട്ട് കുറവുണ്ടായി. 5008 മെഗാവാട്ടായിരുന്നു പീക്ക് അവർ ആവശ്യകത.

പവർ എക്‌സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടുന്നില്ല. എൻ്റെ മക്കൾ എന്നോട് ചോദിക്കുന്നു; എന്തിനാണ് രാത്രി ഓഫ് ചെയ്യുന്നതെന്ന്. ഇത് ഓരോരുത്തരുടെയും ചോദ്യമാണെന്ന് അറിയാം. വൈദ്യുതി ആവശ്യകത കൂടുമ്പോഴാണ് നിയന്ത്രണം വരുന്നതെന്നും എം ജി രാജമാണിക്യം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button