Uncategorized

കള്ളം പറയുന്നത് ആരെ സംരക്ഷിക്കാൻ? കാസർ​ഗോഡ് എംഡിഎംഎ കേസിൽ പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയിലാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു

മുഖ്യമന്ത്രി വി ഡി സതീശന്റെ അടുപ്പക്കാർ പ്രതിയായ കാസർ​ഗോഡ് എംഡിഎംഎ കേസിൽ പ്രതികളുടെ മുഴുവൻ ഫോണുകൾ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനക്ക്‌ അയക്കാനുള്ള നടപടികളും തുടങ്ങി. ഇതോടെ വി ഡി സതീശൻ മാധ്യമങ്ങൾക്ക് മുൻപിൽ നിരത്തിയ പല വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്. ആദ്യം പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെ കൈയിൽ നിന്ന് 8 ഫോണുകളാണ് കണ്ടെത്തിയത്.

ഫോണുകൾ ഫോറൻസിക് പരിശോധനയിലാണെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന മാധ്യമ വാർത്തകൾക്ക്‌ പിന്നാലെയാണ് ഫോണുകൾ കോടതിയിൽ ഹാജരാക്കിയത്. ഫോണുകളുടെ ശാസ്ത്രീയ പരിശോധന കേസിൽ നിർണായകമാകും.

അതേസമയം, പ്രതികളുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കാസർഗോഡ് എസ്.പി പി നിധിൻ രാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് പ്രതികൾ നടത്തിയിട്ടുണ്ടന്നും മുഹമ്മദ്‌ ഹുസൈൻ ഉൾപ്പടെ മൂന്ന് പേർ കേരളത്തിലെ ലഹരി വിതരണക്കാരാണെന്നും പി നിധിൻ രാജ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button